Deshabhimani

ഇറാനെതിരായ ആക്രമണം തിരിച്ചടിച്ചു, ഏറ്റുപറഞ്ഞ് ട്രംപ്: ഡെമോക്രാറ്റുകളെ നേരിടാൻ വീറ്റോ പ്രയോഗിക്കുമെന്ന് ഭീഷണിയും

us election
വെബ് ഡെസ്ക്

Published on Nov 04, 2026, 12:04 PM | 2 min read

വാഷിങ്ടൺ:യു എസ് ഇടക്കാല തെരഞ്ഞെടപ്പിൽ ഡെമോക്രാറ്റിക് പാര്‍ടി നേടിയ ചരിത്രപരമായ വിജയത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ നേതൃത്വത്തിലുള്ള ഭരണം പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കൻ പാര്‍ടി കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാൻ യുദ്ധത്തിൽ എടുത്തു ചാടിയത് തിരിച്ചടി സൃഷ്ടിച്ചു എന്ന നിലയ്ക്കാണ് പ്രതികരണം.


റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം ഇറാൻ യുദ്ധമാണെന്ന് തുറന്നുസമ്മതിച്ചു. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ച പശ്ചാത്തലത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ. ഈ വര്‍ഷം ഫെബ്രുവരി 28 നാണ് ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങി ഇറാനെതിരെ ഏകപക്ഷീയ യുദ്ധം ആരംഭിച്ചത്. രണ്ടാഴ്ചക്കകം ഇറാനെ അവസാനിപ്പിക്കും എന്നയിരുന്നു അവകാശവാദം. എന്നാൽ യുദ്ധത്തിന്റെ കെടുതികൾ യു എസിൽ തന്നെ തിരിച്ചടിയായി.


തെരഞ്ഞെടുപ്പിന് ശേഷം നടന്ന അഭിമുഖത്തിൽ, ഇറാനുമായുള്ള യുദ്ധം റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥികളുടെ സാധ്യതകളെ ബാധിച്ചു എന്നു സമ്മതിച്ചു. അപ്പോഴും താൻ സ്വീകരിച്ചത് ഉറച്ച നിലപാടുകളാണെന്നും അത് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും വാദിക്കയും ചെയ്തു. ഇതോടൊപ്പം വീറ്റോ പവര്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടുമെന്ന ഭീഷണി ആവര്‍ത്തിക്കയും ചെയ്തു. അവര്‍ക്ക് "അംഗീകരിക്കാൻ കഴിയാത്ത ബില്ലുകൾ" പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പാസാക്കും എന്നാണ് അവകാശവാദം.


ഇത് എങ്ങനെ സാധ്യമാവും എന്ന ചോദ്യത്തിന് തുടർച്ചയായ വീറ്റോകൾക്ക് ശേഷം ഡെമോക്രാറ്റുകൾ ഒത്തുതീർപ്പിന് തയ്യാറാകുമെന്നും, ഭരണപരമായ കാര്യങ്ങളിൽ ഒന്നിച്ച് മുന്നോട്ട് പോകാൻ അപ്പോൾ സാധിക്കുമെന്നും പറഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ മറ്റൊരു പ്രതികരണത്തിൽ ജനവിധി പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.



Related News

ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന്റെ നിയമനിർമ്മാണങ്ങൾക്കും നയങ്ങൾക്കും തടയിടാൻ ഡെമോക്രാറ്റുകൾക്ക് കഴിയും.ട്രംപ് ഭരണകൂടത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിന് കോൺഗ്രസ് കമ്മിറ്റികൾക്ക് ഇനി അധികാരം ലഭിക്കും.


അപൂര്‍വമായ തോൽവി


ഭരണപക്ഷത്തുള്ള പാര്‍ടിക്ക് തിരിച്ചടി കിട്ടുക എന്നത് ഇടക്കാല തെരഞ്ഞെടുപ്പിലെ പതിവാണ്. പക്ഷേ ഇരുസഭകളിലും സ്വാധീനം നഷ്ടപ്പെടുക സാധാരണമല്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കേവലം മൂന്ന് തവണ മാത്രമാണ് യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും പ്രസിഡന്റിന്റെ പാര്‍ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിട്ടുള്ളത്. 1946, 1994, 2006 വര്‍ഷങ്ങളിൽ മാത്രമായിരുന്നു ഇത്. അന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും (ജനപ്രതിനിധി സഭ) സെനറ്റും ഒരുപോലെ പ്രതിപക്ഷ പാർട്ടികൾ പിടിച്ചെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home