ലോക ആം റെസ്ലിങ് ചാംപ്യൻഷിപ്; മെഡലുകൾ വാരിക്കൂട്ടി മലയാളി താരങ്ങൾ

വിടി ഷൗക്കത്തും ശിഷ്യൻ അമൽ ഇക്ബാലും
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി മലയാളി താരങ്ങൾ. കോഴിക്കോട് നിന്നുള്ള ഷൗക്കത്തും ശിഷ്യൻ അമൽ ഇഖ്ബാലുമാണ് കേരളത്തിന്റെ യശ്ശസുയർത്തിയത്.
മാസ്റ്റേഴ്സ് 60 കിലോ വിഭാഗത്തിൽ വി ടി ഷൗക്കത്ത് വലംകൈകൊണ്ട് സ്വർണവും ഇടംകൈക്കൊണ്ട വെങ്കലവും സ്വന്തമാക്കിയപ്പോൾ അമൽ ഇക്ബാൽ വലംകൈകൊണ്ട് വെങ്കലം നേടുകയായിരുന്നു.
സ്ത്രീകളുടെ മത്സരത്തിൽ ചെറുവത്തൂർ മയീച്ചയിലെ കെസി പ്രീത വെങ്കലം കരസ്ഥമാക്കിയിരുന്നു. ഗുജറാത്തിൽ നടന്ന ദേശീയ മത്സരത്തിൽ ഇടത്, വലത് കൈ ആം റെസ്ലിങ് വിഭാഗത്തിൽ പ്രീത ഇരട്ടസ്വർണം നേടുകയും ചെയ്തു.









0 comments