ചില്ലറത്തര്‍ക്കം:ബസിൽ നിന്നു യാത്രക്കാരി തള്ളിപുറത്തിട്ട വനിതാ കണ്ടക്ടര് മരിച്ചു

ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെ കുറിച്ചുള്ള തര്‍ക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിതാഴത്തിട്ട വനിതാ കണ്ടക്ടര് മരിച്ചു. തെലങ്കാന ആര്‍ടിസി ജീവനക്കാരി പ്രവല്ലിക എന്ന 24 കാരിയാണ് മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ അശ്വപുരം മണ്ഡലിലാണ് കണ്ടക്ടറുടെ മരണത്തിന് ഇടയാക്കിയ സംഭവം.
മകനോടൊപ്പം യാത്രചെയ്യുകായയിരുന്ന വനിതാ യാത്രക്കാരി ആദ്യം മകന് ടിക്കറ്റ് എടുക്കുന്നത് സംബന്ധിച്ച് കണ്ടക്ടറുമായി തര്‍ക്കത്തിൽ ഏര്‍പ്പെട്ടു. ഇതിന് ശേഷം ടിക്കറ്റ് എടുത്തപ്പോൾ നൂറ് രൂപ നൽകി. ടിക്കറ്റ് ചാര്‍ജ് കഴിച്ചുള്ള തുക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് യാത്രയുടെ ഒടുവിൽ നൽകാമെന്ന കണ്ടക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ചില്ല. ഇതോടെ ഇരുവരും തര്‍ക്കത്തിൽ ഏര്‍പ്പെട്ടു.
ഇതിനിടെ പ്രവല്ലികയെ യാത്രക്കാരി ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് പിടിച്ചു തള്ളി. തെറിച്ചു വീണ ഇവരുടെ കാലുകളിലൂടെ പിൻചക്രം കയറി ഇറങ്ങി. ഒക്ടോബര്‍ 25 നാണ് സംഭവം നടന്നത്. ഹൈദരബാദിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി എങ്കിലും പ്രവല്ലികയുടെ ജീവൻ രക്ഷിക്കാനായില്ല.
വനിതാ യാത്രക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. യുവതിയുടെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയര്‍ന്നു. മരിച്ച പ്രവല്ലികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും അമ്മയ്ക്ക് ജോലിയും സർക്കാറിന്റെ 'ഇന്ദിരമ്മ' ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകുമെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പ്രഖ്യാപിച്ചു.








0 comments