Deshabhimani

ബാർ ലൈസൻസ്; എക്സൈസ് മന്ത്രി പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവർത്തിക്കുന്നു: എം ബി രാജേഷ്

MB Rajesh
വെബ് ഡെസ്ക്

Published on Nov 04, 2026, 01:11 PM | 2 min read

തിരുവനന്തപുരം : ബാർ ലൈസൻസ് വിഷയത്തിൽ കൃത്യമായ രേഖകളുണ്ടായിട്ടും കള്ളങ്ങൾ പറയുകയാണ് എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മുൻ മന്ത്രിയുമായ എം ബി രാജേഷ്. എം ലിജു പറഞ്ഞ കള്ളം വി ഡി സതീശൻ ആവർത്തിക്കുകയാണ്. ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമീഷണർമാർക്ക് കൊടുത്തത് എൽ‍ഡിഎഫ് സർക്കാർ വരുത്തിയ മാറ്റമാണെന്ന പച്ചക്കള്ളമാണ് മന്ത്രി ആവർത്തിക്കുന്നതെന്നും അബ്കാരി റൂൾസ് നിലവിൽ വന്ന ശേഷം വർഷങ്ങളായി അധികാരം ഡെപ്യൂട്ടി കമീഷണർമാർക്കാണുള്ളതെന്നും എം ബി രാജേഷ് വ്യക്തമാക്കി.


ജൂലൈ 2011 19 ലെ ​ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ ബാബു എക്സൈസ് മന്ത്രിയായിരിക്കുമ്പോഴുമാണ് ഭേഗതിയാ കൊണ്ടുവന്നത്. ഈ ഭേ​ദ​ഗതി പ്രകാരമാണ് FN7 എന്ന കാറ്റ​ഗറി ഉണ്ടായത്. അതിനുമുമ്പ് അങ്ങനൊരു കാറ്റ​ഗറി ഇല്ല. ഉമ്മൻചാണ്ടി സർക്കാരാണ് ഭേദ​ഗതി കൊണ്ടുവന്നതും കമീഷണർമാരെ ചുമതലപ്പെടുത്തിയതും. എന്നാൽ എക്സൈസ് മന്ത്രി പറഞ്ഞ അതേ കള്ളം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി.


ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമീഷണർമാർക്ക് കൊടുത്തത് എൽ‍ഡിഎഫ് സർക്കാർ വരുത്തിയ മാറ്റമാണെന്ന പച്ചക്കള്ളമാണ് വീണ്ടും ആവർത്തിക്കുന്നത്. അബ്കാരി റൂൾസ് നിലവിൽ വന്ന ശേഷം വർഷങ്ങളായി ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമീഷണർമാർക്കാണുള്ളത്. പുതിയ ലൈസൻസ് കൊടുക്കണമെങ്കിൽ അത് സർക്കാരിന്റെ അനുമതിയോടെ മാത്രമേ ചെയ്യാൻ പറ്റു. ഇതാണ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നത്.


പുതുക്കലും പുതിയതും രണ്ടും രണ്ടാണ്. ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമീഷണർക്കാണ്. പുതിയത് നൽകേണ്ടത് സർക്കാരിന്റെ അനുമതിയോടെയുമാണ്. വർഷങ്ങളായി ഇങ്ങനെ തന്നെയാണ് തുടരുന്നത്. ഇതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പുതിയ ബാർ ലൈസൻസ് കൊടുക്കുന്നതിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് എൽഡിഎഫാണ്. ആ രീതിയൊക്കെ തെറ്റാണെന്നാണ് മന്ത്രി പറയുന്നത്. സുതാര്യമായ രീതി വേണ്ട എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?- എം ബി രാജേഷ് ചോദിച്ചു.


2014ൽ കോഴ തർക്കം മൂലം ബാറുകൾക്ക് ധാരാളം ലൈസൻസുകൾ നൽകുകയും ബാർ മാറ്റി ബിയർ വൈൻ പാർലറാക്കുകയും ചെയ്തു. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ മുമ്പ് ലൈസൻസ് കൊടുത്ത ഈ ബാറുകൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്റാർ ക്ലാസിഫിക്കേഷനുണ്ടെങ്കിൽ മാത്രം കമീഷണർമാർക്ക് പുതുക്കിക്കൊടുക്കാം എന്ന മാറ്റം വരുത്തി. ഈ മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. പുതുക്കുന്നത് മന്ത്രി കാണണ്ട എന്ന് ഉത്തരവിറക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. എന്നിരിക്കെയാണ് മുഖ്യമന്ത്രി ഒരു കൂസലുമില്ലാതെ കള്ളം പറയുന്നത്.


ഈ കള്ളം പറഞ്ഞതിൽ മന്ത്രി ലിജു മാപ്പ് പറയുമോ എന്നറിയണം. ലൈസൻസ് പുതുക്കരുത് എന്നതാണ് യുഡിഎഫിന്റെ നയമെങ്കിൽ എന്തുകൊണ്ടാണ് ഇതുവരെ ലൈസൻസ് കൊടുക്കരുതെന്ന് ഉത്തരവ് ഇറക്കാഞ്ഞത്. എൽഡിഎഫ് സർക്കാരന്റെ കാലത്ത് കൊടുത്ത ലൈസൻസുകൾ സുതാര്യമല്ലെങ്കിൽ അത് റദ്ദാക്കാൻ യുഡിഎഫ് തയാറാണോയെന്ന് മന്ത്രിയെ വെല്ലുവിളിക്കുന്നതായും പരസ്യ സംവാദത്തിന് ക്ഷണിക്കുന്നതായും എം ബി രാജേഷ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home