'ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു'; പരിഹാസവുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി: ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുണ്ടായ തിരിച്ചടിയിൽ പരിഹാസവുമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. 'ഗ്യാനേഷ് കുമാർ ഒരിക്കലും ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നു' എന്നാണ് ദീപ്കെ എക്സിൽ കുറിച്ചത്. യുഎസ് ജനപ്രതിനിധി സഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പരിഹാസം.
സെനറ്റിൽ റിപ്പബ്ലിക്കൻ പാർടിയുടെ കുത്തകയായ സീറ്റുകൾ പോലും ട്രംപിന് നഷ്ടപ്പെട്ടു. ട്രംപിന്റെ വിശ്വസ്തനായ വിവേക് രാമസ്വാമിയടക്കം തോറ്റു. ഒഹിയോ ഗവർണർ തെരഞ്ഞെടുപ്പിൽ നീണ്ട 20 വർഷത്തിനുശേഷം ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. സര്‍വേകൾ പ്രവചിച്ചതിലും വലിയ തിരിച്ചടിയാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാര്‍ടി ഏറ്റുവാങ്ങിയത്.








0 comments