Deshabhimani

സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

Milma.jpg
വെബ് ഡെസ്ക്

Published on Nov 04, 2026, 12:56 PM | 1 min read

കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. പിരിച്ചുവിട്ട ഭരണസമിതി പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. യൂണിയൻ പിരിച്ചുവിട്ടതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പാലിക്കേണ്ട നടപടികർമ്മങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു.


നേരത്തെ സമർപ്പിച്ച ഹർജിയിൽ സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നെങ്കിലും അതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയെ പിരിച്ചുവിടുന്നത് അത്യപൂർവ്വസാഹചര്യങ്ങളിൽ മാത്രമാണ്.


കൂടിയാലോചനകൾ നടത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തശേഷം മാത്രമാണ് ഇത്തരത്തിൽ പിരിച്ചുവിടാൻ അനുവാദമുള്ളത്. എന്നാൽ അത്തരം നടപടികർമ്മങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.


രേഖകളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചാണ് സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാൽ ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. നിലവിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.


അഡ്മിനിസ്ട്രേറ്ററെ ഉടൻ തന്നെ മാറ്റി ഭരണം പുനഃസ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. എൽഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം മിൽമ യൂണിയൻ പിരിച്ചുവിടാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയനീക്കത്തിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home