Deshabhimani

ദീപാവലി പ്രമാണിച്ച് വ്യാജനെയ് നിർമാണമെന്ന് സംശയം; യുപിയിൽ 90 കിലോ നെയ് പിടിച്ചെടുത്തു

diwalighee up
വെബ് ഡെസ്ക്

Published on Nov 04, 2026, 12:46 PM | 1 min read

ലഖ്നൗ: ദീപാവലിക്ക് മുന്നോടിയായി ഉത്തർപ്രദേശിലെ ഡയറിയിൽ നടത്തിയ പരിശോധനയിൽ 90 കിലോയോളം മായം കലർന്നതെന്ന് സംശയിക്കുന്ന നെയ്യ് പിടിച്ചെടുത്തു. മെയിൻപുരിയിലെ ആഗ്ര റോഡിൽ ജ്യോതി ജങ്ഷന് സമീപമുള്ള ഗോപാൽദൂത് ഡയറിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. വ്യാജനെയ്യ് നിർമിച്ച് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.


ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഡയറിയിൽ സൂക്ഷിച്ചിരുന്ന നെയ്യ് കണ്ടെത്തിയത്. ഡയറി നടത്തിപ്പുകാരനായ ജയപ്രകാശ് മായം കലർന്ന നെയ്യ് നിർമിച്ച് വിൽക്കുന്നുണ്ടെന്ന പരാതിയാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഏറെക്കാലമായി ഇവിടെ ഇത്തരത്തിൽ നെയ്യ് നിർമിക്കുന്നുണ്ടെന്നും ദീപാവലിക്ക് ആവശ്യക്കാർ കൂടിയതോടെ ഉൽപ്പാദനം വർധിപ്പിച്ചെന്നുമാണ് വിവരം.


പിടിച്ചെടുത്ത നെയ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷമേ നെയ്യിൽ മായം കലർന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ. മായം കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഡയറി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


ദീപാവലിക്ക് മധുരപലഹാരങ്ങളും മറ്റ് വിഭവങ്ങളും തയ്യാറാക്കാൻ നെയ്യ് കൂടുതലായി ഉപയോഗിക്കുന്നതിനാൽ ഉത്സവകാലത്ത് മായം കലർന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് തടയാനാണ് പരിശോധന ശക്തമാക്കിയത്. ജില്ലയിലെ മറ്റ് ഭക്ഷ്യോൽപ്പന്ന നിർമാണ, വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home