കള്ളക്കണക്കുമായി മുഖ്യമന്ത്രി; പീക്ക് സമയം കൂടുതൽ വൈദ്യുതി ലഭിക്കില്ല; 727 കോടി നഷ്ടം

വി ഡി സതീശൻ
തിരുവനന്തപുരം: വൻ കമീഷൻ തട്ടാനുള്ള വൈദ്യുതി കരാറിനെ ന്യായീകരിക്കാൻ വാർത്താസമ്മേളനത്തിൽ കള്ളക്കണക്ക് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതി ഒഴിവാക്കി ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്ന് (ജിഎൻഎ) 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെയും, കരാറിനെ എതിർത്തതിന് ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ പുറത്താക്കിയതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
ഹിമാചലിൽനിന്ന് യൂണിറ്റിന് 14.50 രൂപയ്ക്കും ജിഎൻഎയിൽനിന്ന് 8.63 രൂപ, 8.90 രൂപ എന്നീ നിരക്കുകളിലും വൈദ്യുതി ലഭിക്കുന്ന പ്രൊപ്പോസലുകളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. രാജമാണിക്യത്തെ മാറ്റിയത് സ്വാഭാവിക നടപടിയാണ്. പല സീനിയർ ഉദ്യോഗസ്ഥരെയും ഇത്തരത്തിൽ വകുപ്പ് മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ജിഎൻഎ വഴിയുള്ള വൈദ്യുതി രാത്രിസമയത്തല്ല കൂടുതൽ കിട്ടുന്നത്. അതിനാൽ പീക്ക് സമയത്തേക്ക് അധികം കണ്ടെത്തണം. ഇതിന് 442 കോടി കൂടി വേണ്ടിവരും. അതോടെ സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞത് 727 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തടക്കം 24 മണിക്കൂറും 8.63 രൂപ നിരക്കിൽ വാങ്ങണം. 8.48 രൂപയായിരുന്ന നിരക്ക് വർധിച്ചതും ദുരൂഹമാണ്. മാർച്ച് 31 വരെ വൈദ്യുതി വാങ്ങിയാൽ 1566 കോടി രൂപ ചെലവാകും. ഹിമാചൽ പ്രദേശിൽനിന്നുള്ളതിന് 1105 കോടിയും ഹരിയാനയിൽനിന്നുള്ളതിന് 1281 കോടിയും മതിയാകും. കെഎസ്‌ഇബിക്ക് നഷ്‌ടം വരുത്തുന്ന ഇടപാട് അംഗീകരിക്കില്ലെന്ന നിലപാടെടുത്ത രാജമാണിക്യത്തെയാണ് ഉടൻ നീക്കിയത്.
കുറഞ്ഞ വിലയ്‌ക്കുള്ള വൈദ്യുതി വേണ്ട
സിന്നാർ താപനിലയത്തിൽനിന്ന് 540 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കാനുള്ള കരാറുണ്ട്. പീക്ക് സമയത്തടക്കം യൂണിറ്റിന് അഞ്ച് രൂപ നിരക്കുള്ള ഇൗ കരാർ നടപ്പാക്കാൻ ഉത്സാഹമില്ല. സത്‌ലജ് ജൽ വൈദ്യുത് നിഗം അടക്കമുള്ള കന്പനികൾ യൂണിറ്റിന് 3.32 രൂപ മാത്രമാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല, നിലവിൽ പവർ എക്‌സ്‌ചേഞ്ചിൽ 24 മണിക്കൂർ വൈദ്യുതിക്ക് 5.40 പൈസയാണ് ശരാശരി വില. പീക്ക് സമയത്ത് 8.46 രൂപയും. ഡേ എഹെഡ് മാർക്കറ്റിൽ 5.05 രൂപയാണ് വില. പീക്ക് സമയത്ത് 9.20 രൂപ. റിയൽടൈം മാർക്കറ്റിൽ ഏറ്റവും കുറഞ്ഞത് 1.40 രൂപയ്‌ക്ക് വരെ വൈദ്യുതി കിട്ടാനുണ്ട്. ഇൗ ഘട്ടത്തിലാണ് കൊള്ളവിലയ്‌ക്കുള്ള നീക്കം സർക്കാർ നടത്തുന്നത്.








0 comments