Deshabhimani

കൊല്ലം- ചെങ്കോട്ട പാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

tiger died
വെബ് ഡെസ്ക്

Published on Nov 04, 2026, 10:44 AM | 1 min read

കൊല്ലം : കൊല്ലം- ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തൂത്തുക്കുടിയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ്സ് ട്രെയിനാണ് കടുവയെ ഇടിച്ചത്.


പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ട്രെയിനിലെ ജീവനക്കാർ തന്നെയാണ് വിവരം തമിഴ്നാട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. വനം വകുപ്പ് ഉദ്യോഹസ്ഥർ സ്ഥലത്തെത്തി കടുവയുടെ ജഡം മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. അരമണിക്കൂറോളം സർവീസ് തടസപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home