വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന "മാരീസൻ": ട്രെയിലർ പുറത്ത്

വെബ് ഡെസ്ക്

Published on Jul 15, 2025, 12:52 PM | 1 min read

വടിവേലുവും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ" മാരീസ"ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 25-ന് തിയറ്ററുകളിലെത്തും. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും വി കൃഷ്ണമൂർത്തിയാണ്. വി കൃഷ്ണമൂർത്തി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും.


കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം- കലൈസെൽവൻ ശിവാജി. സംഗീതം- യുവൻ ശങ്കർ രാജ, എഡിറ്റിങ്- ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ. ആർ ബി ചൗധരിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിന്റെ 98-ാമത് ചിത്രത്തിൽ E4 എക്സ്പെരിമെന്റ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരാണ്. A P ഇന്റർനാഷണലിനാണ് ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ്. മാമന്നൻ എന്ന ചിത്രത്തിനു ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മാരീസൻ. പിആർഒ: എ എസ് ദിനേശ്.



deshabhimani section

Related News

View More
0 comments
Sort by

Home