ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചിത്രം; 'നായകൻ' റീ റിലീസിന്

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ സിനിമ 'നായകൻ' റീ റിലീസിനൊരുങ്ങുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ ഒക്ടോബർ 30ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി എസ് റഫീക്കിൻ്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, ധന്യ മേരി വർഗീസ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇല്ലുമിനാറ്റോ ഫിലിംസിൻ്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് നിർമാണം.
ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് വരദനുണ്ണി കണക്കാക്കപ്പെടുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്‍ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും ശ്രദ്ധേയമായിരുന്നു.
എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, പിആർഒ: പി.ശിവപ്രസാദ്.









0 comments