Deshabhimani

'മൊജ്തബ ഖമേനി ആരോ​ഗ്യവാൻ; പ്രസിഡന്റുമായി 7 മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി': ഇറാനിയൻ നയതന്ത്രജ്ഞൻ

Mojtaba Khamenei
വെബ് ഡെസ്ക്

Published on Oct 23, 2026, 04:34 PM | 1 min read

ടെഹ്റാൻ: ഇറാൻറെ പുതിയ പരമാധികാരി മൊജ്തബ ഖമേനിയുടെ ആരോ​ഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ദുൽ മജീദ് ഹക്കീം ഇലാഹി. മൊജ്തബ ഖമേനിയുടെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ഔദ്യോഗിക കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും ഇലാഹി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഇറാൻ പ്രസിഡന്റുമായി അദ്ദേഹം 7 മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.


സുരക്ഷാ കാരണങ്ങളാലും വധഭീഷണിയുള്ളതിലുമാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലോ പരസ്യമായോ എത്താത്തത്. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹം രഹസ്യമായി പങ്കെടുത്തിരുന്നു എന്ന് നയതന്ത്രജ്ഞൻ വ്യക്തമാക്കി. രാത്രികളിൽ ജനങ്ങൾക്കിടയിലേക്കും പ്രതിഷേധ പ്രകടനങ്ങളിലേക്കും അദ്ദേഹം ഇറങ്ങാറുണ്ടെന്നും റിപ്പോർട്ടുണ്ട്.


സുരക്ഷ മുൻനിർത്തി തിരശീലയ്ക്ക് പിന്നിലിരുന്നാണ് അദ്ദേഹം രാജ്യം നിയന്ത്രിക്കുന്നത്. പ്രധാന തീരുമാനങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എടുക്കുന്നതെന്നും അബ്ദുൽ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.


എട്ട് മാസം മുമ്പ് ഇറാനെതിരായ യുദ്ധത്തിന്റെ തുടക്കത്തിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം മൊജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവും അന്നത്തെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.


പിതാവിന്റെ മരണത്തിന് പിന്നാലെയാണ് മൊജ്തബ ഖമേനി പരമോന്നത നേതാവായി നിയമിതനായത്. എന്നാൽ അതിനുശേഷം, അദ്ദേഹം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമേ ആശയവിനിമയം നടത്തിയിട്ടുള്ളൂ, പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെടാൻ മൊജ്തബ ഖമേനി തയ്യാറായിരുന്നില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home