Deshabhimani

ആരോഗ്യ മേഖലയിൽ നടപ്പാക്കുന്നത് എല്ലാം സ്വകാര്യവൽക്കുന്ന യുഡിഎഫ്‌ അജണ്ട: എം വി ​ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Oct 23, 2026, 05:16 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കുന്ന നിലപാടാണ്‌ യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും എല്ലാം സ്വകാര്യവൽക്കരിക്കുകയെന്ന യുഡിഎഫ്‌ അജണ്ട ആരോഗ്യ മേഖലയിലും നടപ്പിലാക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.


ജനകീയമായി മാറിയ ആരോഗ്യ മേഖലയെ തകർക്കുന്ന നടപടിയാണ്‌ യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. മരുന്ന്‌ ക്ഷാമം രൂക്ഷമായിരിക്കുന്നു. ചികിത്സാ പിഴവ്‌ കൊണ്ടുള്ള മരണം തുടർച്ചയായി നടക്കുകയാണ്‌. ഡോക്ടർമാർ ഉൾപ്പെടേയുള്ള ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി ആരോഗ്യകരമായ അന്തരീക്ഷത്തെയും അട്ടമറിച്ചിരിക്കുന്നു. ചികിത്സാ പിഴവ്‌ കൊണ്ടുള്ള മരണങ്ങളും പതിവായി. ആരോഗ്യ മേഖലയെ സ്വകാര്യ കുത്തകകൾക്ക്‌ നൽകാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.


ആരോഗ്യ മേഖലയിൽ രൂപീകരിച്ച ടാസ്‌ക്‌ ഫോഴ്‌സ്‌ സംഘങ്ങൾ വലിയ അഴിമതി ആരോപണ വിധേയനായ വ്യക്തികളാണുള്ളത്. ശതകോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഉത്തൽപ്രദേശ്‌ മുൻ ചീഫ്‌ സെക്രട്ടറി ആരോഗ്യ വിദഗ്‌ദനായി ഈ സമിതിയിലുണ്ട്. കേരളം പോലുള്ള ലോകത്തിന് മാതൃകയായി ആരോ​ഗ്യമേഖല കൈകാര്യം ചെയ്ത സംസ്ഥാനത്തിന് എന്തിനാണ് യുപിയിലെ ചീഫ് സെക്രട്ടറിയെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home