Deshabhimani

ജിയോ ഐപിഒ; ഒരു കോടി കടന്ന് നിക്ഷേപകരുടെ പ്രതികരണം

Jio IPO
വെബ് ഡെസ്ക്

Published on Oct 23, 2026, 04:41 PM | 1 min read

മുംബൈ : റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) അപേക്ഷകളുടെ എണ്ണം ഒരു കോടി കടന്നു. ആഗോളതലത്തിൽ ഒരു ഐപിഒയ്ക്ക് ഒരു കോടിയിലേറെ അപേക്ഷകൾ ലഭിക്കുന്നത് ആദ്യമായാണ്. ഒക്ടോബർ 23 വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈ നേട്ടം കൈവരിച്ചത്.


ഏകദേശം 97 ലക്ഷം അപേക്ഷകൾ ലഭിച്ച വാരീ എനർജീസിന്റെ മുൻ റെക്കോഡാണ് ജിയോ മറികടന്നത്. ഓഹരി വിൽപ്പനയുടെ അവസാനദിവസവും നിക്ഷേപകരുടെ താൽപ്പര്യം ശക്തമായി തുടരുന്നതിനാൽ അപേക്ഷകളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദ​ഗ്ധർ അറിയിച്ചു.


വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച്, 19.75 കോടി ഓഹരികൾ വിൽപ്പനയ്ക്കു വെച്ചപ്പോൾ 136.32 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. സ്ഥാപന നിക്ഷേപകരിൽനിന്നാണ് ഏറ്റവും ശക്തമായ പ്രതികരണമുണ്ടായത്. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗം 9.45 ഇരട്ടിയും റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗം 2.02 ഇരട്ടിയും സബ്‌സ്‌ക്രൈബ് ചെയ്തു.


ഐപിഒയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 27 കോടി പുതിയ ഓഹരികൾ പുറത്തിറക്കുന്നതാണ് വില്പന. ഈ നിലയിൽ വില്പന തുടർന്നാൽ 1,119 രൂപ കണക്കാക്കിയാൽ കമ്പനിയുടെ മൂല്യം ഏകദേശം 108 ബില്യൺ ഡോളറിലെത്തും. സമാഹരിക്കുന്ന തുകയിൽ 27,500 കോടി രൂപവരെ ഉപസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടബാധ്യതകൾ തിരിച്ചടയ്ക്കാൻ വിനിയോഗിക്കാനാണ് പദ്ധതി. ശേഷിക്കുന്ന തുക സാങ്കേതികവിദ്യ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലെ മൂലധനച്ചെലവുകൾക്കും പ്രവർത്തനാവശ്യങ്ങൾക്കുമായി ഉപയോഗിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home