Deshabhimani

യുഡിഎഫ് സർക്കാർ പിന്തുടരുന്നത് ബിജെപി നയം; കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു: എം വി ​ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Oct 23, 2026, 04:35 PM | 1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന സാമ്പത്തിക നയങ്ങൾ തന്നെയാണ്‌ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേന്ദ്ര സർക്കാരിന്‍റെ കോർപ്പറേറ്റ്‌ ഹിന്ദുത്വ അമിതാധികാര പ്രവണതകൾ അതേപോലെ നടപ്പിലാക്കുന്ന നടപടികളാണ്‌ യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്. ഈ നിലപാടുകൾ കേരളത്തിന്റെ പൊതുവികസനത്തെ തകർക്കുകയാണ്. നയപ്രഖ്യാപന പ്രസംഗത്തിലും സംസ്ഥാന ബജറ്റിലും യുഡിഎഫ് സർക്കാർ സ്വീകരിച്ച നയം കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള ഡീൽ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരളത്തിന്റെ വികസനത്തിന്‌ ബദലുയർത്തുന്ന കിഫ്‌ബി പദ്ധതിയെ തകർക്കാനുള്ള തീരുമാനമാണ്‌ സർക്കാർ സ്വീകരിച്ചത്. പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തിയാൽ മാത്രമേ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാൻ വേണ്ടി കഴിയുകയുള്ളൂവെന്ന കാഴ്‌ചപ്പാടോടെയാണ്‌ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്‌. 1,190 പദ്ധതികളിലായി 90,562 കോടി രൂപയുടെ വികസനമാണ്‌ കിഫ്‌ബിയിലൂടെ രൂപം നൽകിയത്‌.


കിഫ്‌ബിയെ തകർത്ത്‌ കേരള വികസനത്തെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ വരെ ഉപയോഗപ്പെടുത്തുന്ന സ്ഥിതിയാണ്‌ ഉണ്ടായിരുന്നത്‌. അതിനെ അതിജീവിച്ചുകൊണ്ടാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ടുപോയത്‌. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഈ താൽപര്യമാണ്‌ കിഫ്‌ബിയെ തകർക്കുന്ന വഴി യുഡിഎഫ് നിർവഹിക്കുന്നത്. കിഫ്ബിയെ ദുർബലപ്പെടുന്നതോടെ, പൊതുമരാമത്ത്‌ വകുപ്പിലെ 25,587 കോടി രൂപയുടെ നിർമാണം മുടങ്ങും.


2,134 കോടി രൂപയാണ് വയനാട്‌ തുരങ്ക പാതയ്ക്കായി മാറ്റിവെച്ചത്. ഇത് ഏതാണ്ട് നിശ്ചലമാകുന്ന അവസ്ഥായാണ്. 500 കോടി രൂപയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ വികസനവും ഇല്ലാതാകും. കിഫ്‌ബിയുടെ സാങ്കേതികവും, സാമ്പത്തികവുമായ പരിശോധനയിലുള്ള 83 പുതിയ പദ്ധിതികളും പൂർണ്ണമായും ഇല്ലാതാകുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home