Deshabhimani

നാലുമാസം പ്രായമായ കുഞ്ഞിനെ മർദിച്ചുകൊന്നു; കോഴിക്കോട് അച്ഛനും അമ്മയും പിടിയിൽ

newborn baby

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 23, 2026, 04:34 PM | 1 min read

കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ അച്ഛനമ്മമാർ പിടിയിൽ. പെരുവയൽ സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കുഞ്ഞ് മരിച്ച് ഒരു വർഷത്തിനു ശേഷമാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ കുഞ്ഞ് ആയുക്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഷിജിന്റെ മർദനമായിരുന്നു കുട്ടിയുടെ മരണകാരണം. മർദന വിവരം മറച്ചുവെച്ചതാണ് അഞ്ജനയ്ക്കെതിരെയുള്ള കുറ്റം.


കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു. 2025 സെപ്തംബർ മുപ്പതിനാണ് സംഭവം. കുട്ടി വിളിച്ചിട്ട് എണീക്കുന്നില്ലെന്നും മൂക്കൽ നിന്നും കഫം വരുന്നെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഷിജിൻ കുട്ടിയെ നിരന്തരമായി മർ​ദിക്കുമെന്ന് അഞ്ജന മൊഴി നൽകിയത്. മദ്യപിച്ചെത്തി നിരന്തരം കുട്ടിയെ മർദിക്കുമെന്നായിരുന്നു വിവരം. പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home