മറ്റൊരു അത്ഭുതം പിറക്കുമോ? ഇന്ദ്രജിത്തിനൊപ്പം പുതിയ ചിത്രമെന്ന് ലിജോ

ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്ത് സുകുമാരന്
ഇന്ദ്രജിത്ത് സുകുമാരനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിലാണ് സോഷ്യൽമീഡിയയിലൂടെ ലിജോയുടെ പ്രഖ്യാപനം.
'ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം 'ഡബിൾ ബാരൽ' ആയിരുന്നു. എന്റെ അടുത്ത സിനിമയിൽ ഒരു സർപ്രൈസിനായി നമ്മൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ', എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
2015ലാണ് ഡബിൾ ബാരൽ പുറത്തിറങ്ങിയത്. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ മലൈക്കോട്ടൈ വാലിബന്‍ ആയിരുന്നു ലിജോ അവസാനമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം. ധീരം ആണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ഇന്ദ്രജിത്ത് ചിത്രം.










0 comments