ad
Deshabhimani

IFFK: മത്സര വിഭാഗത്തിൽ രണ്ട് മലയാള സിനിമകൾ

iffk 30
വെബ് ഡെസ്ക്

Published on Nov 08, 2025, 12:24 PM | 1 min read

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ ആവളയുടെ ലൈഫ് ഓഫ് എ ഫാലസ്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ് എന്നീ സിനിമകൾ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അന്തരാഷ്ട മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഹൈലൈഫ് വിഷൻ പുരസ്കാരം നേടിയ സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്. ചോലനായ്ക്കരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ലൈഫ് ഓഫ് എ ഫാലസ്.


 മുപ്പതാമത് ഐഎഫ്എഫ്കെ തിരുവനന്തരത്ത് ഡിസംബർ 12 മുതൽ 19 വരെയാണ് അരങ്ങേറുന്നത്.


12 മലയാളം സിനിമകൾ


മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എബ്ബ് (ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ), ശവപ്പെട്ടി (റിനോഷൻ കെ.),


ആദിസ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ.), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന)

iffk 30

മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 മലയാള ചിത്രങ്ങളിൽ ഒമ്പത് എണ്ണവും നവാഗതരുടെതാണ് എന്ന പ്രത്യേകതയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home