ചൊക്രമുടി കീഴടക്കി വിദ്യാർഥികൾ

ദേവികുളത്തെ ചൊക്രമുടി കീഴടക്കിയ അങ്കമാലി മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥികൾ
അങ്കമാലി
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച സാഹസികക്യാമ്പിന്റെ ഭാഗമായി അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ ഒന്നാംവർഷ ബിപിഇഎസ് വിദ്യാർഥികൾ ദേവികുളത്തെ ചൊക്രമുടിയിലേക്ക് ട്രക്കിങ് നടത്തി.
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അപൂർവമായ നീലക്കുറിഞ്ഞിയുടെ കാഴ്ച കാണാൻ എത്തിയതായിരുന്നു വിദ്യാർഥിസംഘം. ഇതിനിടെ സഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വിദ്യാർഥകൾ നീക്കം ചെയ്തു. വിദ്യാർഥികളുടെ പ്രവൃത്തിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും അഭിനന്ദിച്ചു.










0 comments