മള്‍ട്ടിപ്ലക്‌സിലടക്കം സിനിമ ടിക്കറ്റിന് കർണാടകയിൽ ഇനി പരമാവധി ഈടാക്കാവുന്നത് 200 രൂപ

ബംഗളൂരു: മള്‍ട്ടിപ്ലക്‌സിലടക്കം സിനിമ ടിക്കറ്റിന് കർണാടകയിൽ ഇനി പരമാവധി ഈടാക്കാവുന്നത് 200 രൂപയെന്ന് നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. 2025ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) ഭേദഗതി നിയമപ്രകാരമാണ് പുതിയ തീരുമാനം.
ഏത് ഭാഷയിലുള്ള സിനിമ ടിക്കറ്റിനും പുതിയ തീരുമാനം ബാധകമാണ്. നികുതികള്‍ ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. അതേസമയം 75ൽ താഴെ സീറ്റുകളുള്ള പ്രീമിയം സൗകര്യങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌ക്രീന്‍ തീയേറ്ററുകള്‍ക്ക് നിയമം ബാധകമാവില്ല. വര്‍ധിച്ചുവരുന്ന സിനിമ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.








0 comments