200 കോടിയിലേക്ക് കുതിച്ച് ‘കാന്താര ചാപ്റ്റര്‍ വണ്‍’; മറികടന്നത് സല്‍മാന്‍ ഖാൻ, രാംചരൺ റെക്കോഡുകൾ

തിരുവനന്തപുരം: 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം കളക്ഷന്‍ 160 കോടി പിന്നിട്ട് മുന്നേറുന്നു. ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ ചിത്രം ശനിയാഴ്ചയോടെ 162.85 കോടി നേടി കഴിഞ്ഞു. വെള്ളിയാഴ്ചയോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമെന്ന റെക്കോര്‍ഡ് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' പിന്നിട്ടിരുന്നു. 92 കോടി നേടിയ 'സു ഫ്രം സോ'യെയാണ് 'കാന്താര' പിന്നിലാക്കിയത്.
ആദ്യദിവസമായ വെള്ളിയാഴ്ച 61.85 കോടിയും രണ്ടാംദിവസം 46 കോടിയുമായിരുന്നു നേടിയത്. ശനിയാഴ്ച 55 കോടിയും കാന്താര നേടി.
ശനിയാഴ്ചത്തോടെ സല്‍മാന്‍ ഖാന്‍ ചിത്രമായ 'സിക്കന്ദറി'ന്റെ കളക്ഷന്‍ റെക്കോഡായ 110 കോടി പിന്നിട്ടു. രാം ചരണ്‍ ചിത്രമായ തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചറി'ന്റെ 131 കോടി കളക്ഷനെയും 'കാന്താര' മറികടന്നു.









0 comments