ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്നു: വാർ-2 ആഗസ്തിൽ

war
വെബ് ഡെസ്ക്

Published on Mar 17, 2025, 01:25 PM | 1 min read

മുംബൈ : സൂപ്പർ താരങ്ങളായ ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന വാർ - 2ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആ​ഗസ്ത് 14ന് ആ​ഗോള വ്യാപകമായി തിയറ്ററുകളിലെത്തും. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ വാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായാണ് വാർ 2 ഒരുങ്ങുന്നത്. ആദ്യ ഭാ​ഗത്തിൽ ഹൃത്വിക്കിനൊപ്പം ടൈ​ഗർ ഷ്റോഫും പ്രധാന വേഷത്തിലെത്തിയിരുന്നു.


യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാ​ഗമായാണ് ചിത്രം പുറത്തിറങ്ങുന്നത്. 2012ൽ സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവരഭിനയിച്ച് പുറത്തിറങ്ങിയ ഏക് ഥാ ടൈ​ഗർ ആയിരുന്നു സ്പൈ യൂണിവേഴ്സിലെ ആദ്യ ചിത്രം. തുടർന്ന് ടൈ​ഗർ സിന്ദാ ഹേ (2017), ടൈ​ഗർ-3 (2023) എന്നീ തുടർഭാ​ഗങ്ങളും പുറത്തിറങ്ങി.


തുടർന്ന് 2019ൽ വാർ, 2023ൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താൻ എന്നിവയും പുറത്തിറങ്ങി. പത്താൻ 2, ടൈ​ഗർ VS പത്താൻ, ഫീമെയിൽ സ്പൈ യൂണിവേഴ്സ് ചിത്രമായ ആൽഫ എന്നിവയും പുറത്തിറങ്ങാനുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Home