‘ഹൃദയപൂർവ്വം’; സത്യൻ അന്തിക്കാട്‌–മോഹൻലാൽ ചിത്രം പുണെയിൽ പുരോഗമിക്കുന്നു

mohanlal and sathyan anthikkad hridayapoorvam movie
വെബ് ഡെസ്ക്

Published on Apr 23, 2025, 03:37 PM | 1 min read

പുണെ: ഒരേിടവേളയ്‌ക്ക്‌ ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം പുണെയിൽ പുരോഗമിക്കുന്നു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണിണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ്‌ പോർഷനുകൾ പൂർത്തിയാക്കിയാണ്‌ ചിത്രം പുണെയിലേക്കു ഷിഫ്റ്റ് ചെയ്തത്‌.


പുണെയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് സിനിമ കൈകാരയം ചെയ്യുന്നതെന്ന്‌ സത്യൻ അന്തിക്കാട്‌ പറഞ്ഞിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിന്‌ പുറത്ത് ചിത്രീകരിക്കുന്നത്. ചെന്നൈയും പൊള്ളാച്ചിയും ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ പശ്ചാത്തലങ്ങളായിട്ടുണ്ട്.


മുംബൈയിൽ നിരവധി മലയാള സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, പുണെയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമായാണ്‌. എമ്പുരാന്റെ റിലീസിദ്‌ ശേഷമാണ്‌ ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ പുണെ ഷെഡ്യൂൾ ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പുണെയിലെ ചിത്രീകരണം.


ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പുണെയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത തുടങ്ങിയവർ പുണെയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


അഖിൽ സത്യന്റേതാണ്‌ കഥ. നവാ​ഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.


ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. ഫോട്ടോ അമൽ സി സദർ.



deshabhimani section

Related News

View More
0 comments
Sort by

Home