Deshabhimani

ആദ്യ മൂന്ന്‌ ദിനം കൊണ്ട് ഹിറ്റ്‌ 3 നേടിയത്‌ 82 കോടി

nani hit
വെബ് ഡെസ്ക്

Published on May 04, 2025, 02:49 PM | 2 min read

കൊച്ചി: നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.


മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്ന്‌ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞു. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് നാനിയുടെ മറ്റൊരു ചിത്രം കൂടെ എത്തുമെന്നും ഉറപ്പായിക്കഴിഞ്ഞു.


ശ്രീനിധി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലു്ള്ള മൂന്നാം ചിത്രമാണ് ഹിറ്റ് 3.


ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home