ad
Deshabhimani

‘ഗോളം’ ടീം വിണ്ടും ഒന്നിക്കുന്നു; ‘ഹാഫ്‌’ സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു

half movie
വെബ് ഡെസ്ക്

Published on Apr 29, 2025, 11:02 AM | 1 min read

ജയ്‌സാൽമീർ: ഗോളം എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദിന്റെ പുതിയ സിനിമയായ ഹാഫിന്റെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി–മോഹൻലാൽ ചിത്രമായ ‘പ്രണയം’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനന്റ്‌ നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ‘ഹാഫ്‌’ നിർമ്മിക്കുന്നത്.
അണിയാ പ്രവർത്തകരും അവരുടെ ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന്‌ തുടക്കമിട്ടത്. വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്‌ നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം.


മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യയാണ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക. സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം), ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജൻ തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ ഭാഷകളിലെ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു.


മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ ആണ് ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോർ അസ് എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്ക്‌ ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി'. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം- അപ്പു പ്രഭാകർ. എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home