ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു

കോഴഞ്ചേരി : പ്രളയത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ആറന്മുള വള്ളസദ്യ വ്യാഴാഴ്‌ച പുനരാരംഭിച്ചു. വ്യാഴാഴ്‌ച ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പമ്പാനദിയിൽ വെള്ളം താഴ്ന്നതിനാൽ കരക്കാർ പള്ളിയോടങ്ങളിൽ എത്തിത്തുടങ്ങി. തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്കായിരുന്നു വ്യാഴാഴ്‌ച വള്ളസദ്യ നടന്നത്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വഴി വ്യാഴാഴ്‌ച 250 പേർ ആറന്മുളയിലെത്തി. സ്പെഷ്യൽ പാസെടുത്ത് എത്തിയവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലായിരുന്നു സദ്യ. സ്പെഷ്യൽ പാസ് എടുത്തുവരുന്നവർക്കുള്ള സദ്യ വെള്ളി മുതൽ തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ നടക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ പറഞ്ഞു. തെക്കേമുറി കിഴക്കും മേലുകര പള്ളിയോടത്തിനുമാണ് വെള്ളിയാഴ്‌ച വള്ളസദ്യയുള്ളത്. മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്‌ത് 12, 25, 29 തീയതികളിൽ നടക്കും.
വള്ളസദ്യക്കായി വ്യാഴാഴ്‌ച ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു









0 comments