ആരാധകരെ ആവേശം കൊള്ളിച്ച് വമ്പൻ മേക്കോവറിൽ നാനി; 'ദ പാരഡൈസ്’ ആദ്യ ഗ്ലിംപ്സ്
ഹൈദരാബാദ്: ‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ദി പാരഡൈസ്’ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിക്സ് പാക്ക് ഗെറ്റപ്പിൽ പുത്തൻ മേക്കോവറിലാണ് നടൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീകാന്ത് ഒഡേലയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. സൊനാലി കുൽക്കർണിയാണ് നായിക. 1960 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന് ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിക്കാൻ സാധിച്ചിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ പാരഡൈസ്' ഒരുങ്ങുന്നത്. ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
ഹിറ്റ് 3 എന്ന സിനിമയും നായുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാനിയുടെ 32-ാമത് ചിത്രമാണിത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും.









0 comments