മമ്മൂട്ടി ചിത്രം ബസൂക്ക ഫെബ്രുവരിയിൽ

Bazooka Movie
വെബ് ഡെസ്ക്

Published on Jan 04, 2025, 09:00 PM | 2 min read

കൊച്ചി > മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025 ഫെബ്രുവരി 14 നാണ് ചിത്രത്തിൻ്റെ റിലീസ്. ആഗോള തലത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.


മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം ഏഴര മില്യൺ കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകർ ഏറ്റെടുത്തിരുന്നു.


പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ



deshabhimani section

Related News

View More
0 comments
Sort by

Home