ഐശ്വര്യ രജനികാന്ത് ചിത്രം 'ടെക്‌സ്‌ല' തുടങ്ങി; സുരാജ് വെഞ്ഞാറമൂടും ജയ്‌യും പ്രധാന വേഷങ്ങളിൽ

പ്രതീകാത്മക ചിത്രം
ചെന്നൈ : ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടെക്‌സ്‌ല'യുടെ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും ജയ്‌യുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാർച്ച് ആറിന് ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ് സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന് യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ഫീൽ ഗുഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറിന്റെ കുടുംബവുമായി സഹകരിക്കുന്നതിലും സുഹൃത്തായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കുന്നതിലും അഭിമാനമുണ്ടെന്ന് നിർമ്മാതാവ് പറഞ്ഞു. ചിത്രത്തിന്റെ കഥയും തന്റെ കഥാപാത്രവും ആകർഷകമാണെന്ന് സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി.
ചടങ്ങിൽ നാം തമിഴർ കച്ചി ചീഫ് കോർഡിനേറ്റർ സീമാൻ, ലതാ രജനീകാന്ത്, മുതിർന്ന നിർമ്മാതാവ് ആർ ബി ചൗധരി, സംവിധായകൻ ബാല തുടങ്ങിയവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.










0 comments