"ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു' 13ന് കേരളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 08:02 PM | 0 min read

തമിഴകത്ത് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി വൻവിജയമായ " ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു' അഥവാ "ഗുണ്ട്'  13ന് പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യുന്നു. പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്താണ് നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിക്കാത്ത ധാരാളം അണു ബോംബുകൾ കടലിനടിയിൽ കിടക്കുന്നുണ്ട്. അതിൽ ഒരു ബോംബ് ചെന്നൈ കടൽ തീരത്ത് അടിഞ്ഞു. ആ ബോംബ് പോലീസ് എടുത്തു കൊണ്ടു പോയി പൊലീസ് സ്റ്റേഷനിൽ വെക്കുന്നു. എന്നാൽ ഒരു പയ്യൻ അത്  മോഷ്ടിച്ച് ആക്രികടയിൽ കൊടുക്കുന്നു. പിറ്റേന്ന് ബോംബ് കാണാതെ പൊലീസുകാർ അമ്പരന്നു. പൊലീസ് ഒരു വശത്ത് ബോംബ് അന്വേഷിച്ചു നടക്കുമ്പോൾ മറുഭാഗത്ത് ഒരു പത്ര പ്രവർത്തകയും ഇതേ ബോംബ് അന്വേഷിച്ചു നടക്കുന്നു.



 അതേ സമയം നായകനായ  ലോറി ഡ്രൈവർ, തന്റെ പക്കലുള്ളത് ബോംബ് ആണെന്ന് അറിയാതെ ആക്രി സാധനങ്ങക്കൊപ്പം ലോറിയിൽ കയറ്റി  പോണ്ടിച്ചേരിക്കു ഓടിച്ച് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു . ഉദ്വേഗം, സംഘട്ടനം, എന്നിവ കൊണ്ട് കാണികളിൽ ഭയവും കൂടി സൃഷ്ടിക്കുന്ന അവതരണ ശൈലിയാണ്‌ സംവിധായകൻ അതിയൻ ആതിരൻ സ്വീകരിച്ചിട്ടുള്ളത് . ഒപ്പം ഹൃദയ സ്പർശിയായ ഒരു പ്രണയത്തിലൂടെ ജാതി വിവേചനത്തിന് എതിരെയും വാൾ വീശുന്നു. "അട്ടകത്തി ' ദിനേശാണ്  "ഗുണ്ടി 'ലെ നായകൻ , ആനന്ദിയാണ് നായിക , പത്ര പ്രവർത്തകയായി ഋത്വിക, വില്ലൻ പൊലീസ് ഇൻസ്പെക്ടറായി ലിജേഷ് എന്നിവർ അഭിനയിച്ചിരിക്കുന്നു.



   ടെന്മിന്റെ സംഗീതവും കിഷോർ കുമാറിന്റെ ഛായാഗ്രഹണവും കാണികൾക്ക് ശ്രവണ, ദൃശ്യ വിസ്മയമേകുന്നൂ. ഭാഷക്ക് അതീതമായി എല്ലാവരെയും ആകർഷിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന ,  നല്ല തമിഴ് സിനമകളുടെ പട്ടികയിൽ തന്നെയാണ് " ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ടു'വിന്റെയും സ്ഥാനം.
 



deshabhimani section

Related News

View More
0 comments
Sort by

Home