Deshabhimani

സി-ഡിറ്റ് സംഘടിപ്പിക്കുന്ന എട്ടാമത് പിജി സ്മാരക പ്രഭാഷണം നാളെ

C DIT PG.jpg
വെബ് ഡെസ്ക്

Published on Nov 23, 2026, 04:51 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചിന്താമണ്ഡലങ്ങളിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിത്വവും സി-ഡിറ്റിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ (പിജി) സ്മരണയ്ക്കായി സി-ഡിറ്റ് സംഘടിപ്പിക്കുന്ന എട്ടാമത് പിജി സ്മാരക പ്രഭാഷണം നവംബർ 24 ചൊവ്വാഴ്ച നടക്കും.


‘നിർമിതബുദ്ധിയുടെ കാലത്ത് ബുദ്ധിജീവികൾ എന്തു ചെയ്യും?’ എന്ന വിഷയത്തിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കർ മുഖ്യപ്രഭാഷണം നടത്തും.


അറിവുനിർമ്മാണത്തെയും സർഗാത്മകതയെയും സാമൂഹിക വ്യവസ്ഥിതികളെയും നിർമിതബുദ്ധി മാറ്റിമറിക്കുന്ന കാലത്ത് ബുദ്ധിജീവികളുടെയും ചിന്തകരുടെയും സാമൂഹിക ഇടപെടലുകൾക്കുള്ള പ്രസക്തിയും ഉത്തരവാദിത്തവുമാണ് പ്രഭാഷണത്തിൽ ചർച്ചയാകുക.


സാമൂഹിക വിമർശനത്തിന്റെയും സാംസ്കാരിക അന്വേഷണത്തിന്റെയും പുതിയ വഴികൾ തേടിയ പിജിയുടെ ചിന്താപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതാണ് പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം. തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home