Deshabhimani

പുരോ​ഗമന ചിന്താധാരയിൽ അടിയുറച്ചുനിന്ന വ്യക്തിത്വം: സിപിഐ എം

e m radha

ഇ എം രാധ

വെബ് ഡെസ്ക്

Published on Nov 23, 2026, 04:51 PM | 1 min read

തിരുവനന്തപുരം: ഇ എം എസിന്റെ മകളും ദീർഘകാലം ദേശാഭിമാനിയുടെ പ്രവർത്തകയുമായ ഇ എം രാധയുടെ നിര്യാണത്തിൽ സിപിഐ എം അനുശോചിച്ചു. പുരോഗമന ചിന്താധാരയിൽ അടിയുറച്ച്‌ നിന്ന്‌ സ്‌ത്രീ മുന്നേറ്റ മേഖലയിലും, എഴുത്തുകാരി എന്ന നിലയിലും അവർ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിന്‌ ഏറെ പ്രയോജനകരമായവയാണ്‌.


പാർടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അതിന്റെ ഗൗരവം ഉൾക്കൊണ്ട്‌ തന്നെ നിർവ്വഹിക്കാൻ ഇ എം രാധയ്‌ക്ക്‌ കഴിഞ്ഞു. കാൽ നൂറ്റാണ്ടിലധികം കാലം ദേശാഭിമാനിയുടെ സർക്കുലേഷൻ, പരസ്യ രംഗത്ത്‌ മികച്ച നിലയിൽ പ്രവർത്തിച്ചു. വനിത കമ്മീഷൻ അംഗം എന്ന നിലയിൽ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ ക്ഷമയോടെ കേൾക്കാനും, നീതി ലഭ്യമാക്കാനും പരമാവധി ശ്രമിച്ചു. അഛനുമായുള്ള ഓർമ്മകളും അനുഭങ്ങളും പങ്കുവയ്‌ക്കുന്ന അവരുടെ പുസ്‌തകം `ഇ എം എസ്‌ - മകളുടെ ഓർമകൾ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ആർസിസിയിൽ ചികിത്സയിലായിരുന്നപ്പോഴും, ശസ്‌ത്രക്രിയ നടത്തിയപ്പോഴും, തുടർന്ന്‌ സ്വകാര്യ ആശുപത്രിയലായിരുന്നപ്പോഴുമെല്ലാം ആവശ്യമായ എല്ലാ സഹായങ്ങളും എത്തികുക മാത്രമല്ല, അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും വിഫലമായി. കുടുംബത്തിന്റെയും, ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചന കുറിപ്പിൽ സിപിഐ എം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home