Deshabhimani

'വാൻ' വഴി പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ഐഎഫ്‌എസ്‌സി കോഡുമായി വാട്ടർ അതോറിറ്റി

KWA.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 23, 2026, 05:01 PM | 1 min read

തിരുവനന്തപുരം: 'വാൻ' സംവിധാനത്തിലൂടെ പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ഐഎഫ്‌എസ്‌സി കോഡ് നൽകി കേരളം വാട്ടർ അതോറിറ്റി. ഉപഭോക്താക്കൾ 2026 നവംബർ മുതൽ വെർച്വൽ അക്കൗണ്ട് നമ്പ‍ർ (VAN) മുഖേന പണമടയ്ക്കുമ്പോൾ SBIN0004266 എന്ന പുതിയ ഐഎഫ്‌എസ്‌സി ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.


മുംബൈ എസ്ബിഐ സിഎംപി സെന്ററിന്റെ ഐഎഫ്‌എസ്‌സി കോഡാണ് ഇത്. എസ്ബിഐയുടെ 'വാൻ' മുഖേനയുള്ള പണമിടപാടുകൾ നിലവിൽ കേരളത്തിലെ പ്രാദേശിക ബാങ്ക് ശാഖകൾ വഴിയല്ല, കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.


ഇതിന്റെ ഭാഗമായാണ് ഐഎഫ്‌എസ്‌സി കോഡിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഉപഭോക്താക്കളുടെ നിലവിലുള്ള വാൻ നമ്പറിന് മാറ്റമില്ല. പഴയ ഐഎഫ്‌എസ്‌സി കോഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ വിജയകരമായി പൂർത്തിയാകാതെ വരികയും അടച്ച തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുകയും ചെയ്യാം.


പണമിടപാടുകളിൽ തടസ്സം ഒഴിവാക്കുന്നതിനായി പുതിയ ഐഎഫ്‌എസ്‌സി കോഡ് നിർബന്ധമായും ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home