'കടുംകാപ്പി'യോളം മധുരിക്കും 'കുന്നി'; ലക്ഷം വ്യൂവേഴ്സും കടന്ന് വീഡിയോ ആൽബം

കടുംകാപ്പി എന്ന ഹിറ്റ് ആൽബത്തിന് ശേഷം അതേ കൂട്ടായ്മ വീണ്ടും ഒന്നിക്കുകയാണ് കുന്നി എന്ന ആൽബത്തിലൂടെ. 'കൺമഷിക്കണ്ണല്ലെടീ കുന്നീ നിനക്കെന്തൊരു ചന്തമെടീ'... കടുംകാപ്പി എന്ന ഹിറ്റ് പാട്ട് പാടിനടന്നവരുടെ നാവിൽ ഇപ്പോൾ കുന്നിയാണ്. വൈകാരികമായ സന്ദർഭങ്ങളുള്ള കഥ ഏകദേശം 15 മിനിറ്റുകൊണ്ട് ചെറിയൊരു പാട്ടിലൂടെയും രസകരമായ സംഭാഷണങ്ങളിലൂടെയും അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് 'കുന്നി'യുടെ അണിയറക്കാരുടെ മേന്മ.
റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾകൊണ്ടുതന്നെ 2 ലക്ഷത്തിലധികം ആളുകൾ കുന്നി കണ്ടുകഴിഞ്ഞു. കടുംകാപ്പിയിൽ നിഷ്ക്കളങ്കമായ പ്രണയമായിരുന്നു പ്രമേയമെങ്കിൽ കുന്നിയിൽ ഒരു നാടോടിയുടെ കുഞ്ഞിനോട് രണ്ട് വിദ്യാർഥികൾക്ക് തോന്നുന്ന വാത്സല്യമാണ്.

കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ടി ടി നിഖിൽ ആണ്. നിർമാണം -റഹീം ഖാൻ, അരുൺ ലാൽ. സംഗീതം, ആലാപനം - നിഖിൽ ചന്ദ്രൻ. ഗാനരചന -നിഖിൽസ്. എഡിറ്റർ -സുഹൈൽ ബക്കർ, ഛായാഗ്രഹണം -ലിബാസ് മുഹമ്മദ്, ബിജിഎം - ആശജീവൻ, കീബോർഡ്, ടീസർ ബിജിഎം -അനാമയ് പ്രകാശ്, ഗിറ്റാർ -അബ്രഹാം ജെ തയ്യിൽ, സൗണ്ട് ഡിസൈൻ -ആഷ്ലിൻ, സസാസ് സ്റ്റുഡിയോ, മ്യൂസിക് ഡിസ്ട്രിബ്യുട്ടർ -മില്ലേനിയം ഓഡിയോസ് ടൈറ്റിൽ - അന്ന ജോവിറ്റ, ഡിസൈൻ -അജു രമേശ്, ആർട്ട് ഡയറക്ടർ - എൽദോസ് നെച്ചൂർ, പ്രൊഡക്ഷൻ കൺട്രോളർ -വിഷ്ണു വിജയൻ, സ്റ്റീൽസ് - ഹരി നായർ, മേക്കപ്പ് - അക്ഷയ അജയ്, കളറിസ്റ് - തോംസൺ കുര്യൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ തമ്പി, അസിസ്റ്റന്റ് ഡയറക്ടർസ്- നിതിൻ എഫ്റിം, മനു വർഗീസ്, ക്യാമറ അസ്സോസിയേറ്റ്സ് - രാഹുൽ മൈൽസ്, അതുൽ എംപി.










0 comments