Deshabhimani

എൽപിഎസ്ടിയിലും കാലടിയിലും ആവർത്തിച്ച് നുണ; മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു: എം വി ​ഗോവിന്ദൻ

M V Govindan

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Nov 25, 2026, 02:22 PM | 2 min read

തിരുവനന്തപുരം: എൽപിഎസ്ടി നിയമനത്തിലും കാലടി സർവകലാശാലയിലെ വിദ്യാർഥി ദ്രോഹത്തിലും മുഖ്യമന്ത്രി ആവർത്തിച്ച് നുണ പറയുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ ആൾ ഇന്ന് ഈ വിഷയം ഒട്ടും ഗൗരവത്തിൽ എടുക്കുന്നില്ലെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


ഒരു കാര്യവും നിർവഹിക്കാൻ കഴിയില്ലെന്നും ആരെയും പുതുതായി നിയമിക്കാൻ നിർവാ​ഹമില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും സതീശൻ കല്ലുവെച്ച നുണ പറഞ്ഞു. അത്തരത്തിൽ ഒരു നിർദേശവും എൽഡിഎഫിന്റെ കാലത്ത് ഉണ്ടായിട്ടില്ല. എൽഡിഎഫിന്റെ 10 വർഷക്കാലയളവിലാണ് 3 ലക്ഷത്തിലധികം ഉദ്യോ​ഗാർഥികൾക്ക് നിയമനം നൽകിയിട്ടുള്ളത്. ഇന്ത്യയിലാകെ നടന്ന സർക്കാർ നിയമനങ്ങളിൽ 60 ശതമാനത്തോളം കേരളത്തിലാണ്. രാത്രി 11.59 നു പോലും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തി‍യ കാര്യം മനോരമ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. നുണ പറയുമ്പോൾ മനോരമയെങ്കിലും വിശ്വസ്യതയിലെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകേണ്ടതായിരുന്നുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവകാശം ഹൈക്കോടതി അംഗീകരിച്ചതിലെ അസഹിഷ്ണുത മാറിയിട്ടില്ല. അതുകൊണ്ടാണ് യൂണിവേഴ്സിറ്റിക്ക് അപ്പീൽ പോകാനുള്ള അവകാശമുണ്ടെന്ന് വി ഡി സതീശൻ ഇന്ന് വീണ്ടും പറഞ്ഞത്. വിദ്യാർഥികളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിസിക്കൊപ്പമാണ് മുഖ്യമന്ത്രിയെന്ന് ഈ പരാമർശം. സിൻഡിക്കേറ്റ് റൂമിൽ പോയി വിദ്യാർഥികൾ വിസിയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന നുണ സതീശൻ വീണ്ടും ആവർത്തിക്കുകയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊതുസമൂഹത്തിന് ഉൾപ്പടെ ബോധ്യപ്പെട്ടിട്ടും സതീശൻ അതേ നുണ വീണ്ടും പറയുകയാണ്. വിദ്യാർഥികളെ ഇകഴ്ത്തി കാണിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമം കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


കോൺ​ഗ്രസിലെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി വി ഡി സതീശന് മിണ്ടാട്ടമില്ലെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും കെ സി വേണു​ഗോപാലിനും കെ പി അനിൽകുമാർ ഉൾപ്പ‌ടെയുള്ളവർക്കെതിരെ സൈബർ അക്രമണത്തിനു പിന്നിൽ വി ഡി സതീശൻ ​ഗ്രൂപ്പാണെന്നാണ് അതേ വിഭാ​ഗം ആരോപിക്കുന്നത്. ഇതിൽ മറുപടി പറയാൻ സതീശൻ തയ്യാറായില്ല. ഞാൻ മാവിലായിക്കാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയതത്. മുഖ്യമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട് സ്വന്തം പാർടിയിൽ അഭിപ്രായം പറയുന്നവരെ സൈബർ സംഘത്തെ ഉപയോ​ഗിച്ച് ഇല്ലായ്മ ചെയ്യാൻ സതീശൻ ശ്രമിക്കുന്നു എന്നാണ് സതീശൻ പക്ഷം ഒഴികെയുള്ള ആളുകൾ പറയുന്നത്. ഈ സൈബർ ആക്രമങ്ങളുടെ ​ഗുണഭോക്താവ് വി ഡി സതീശൻ തന്നെയാണ്. ഇത്തരത്തിലുള്ള പല സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി കൊണ്ട് മുഖ്യമന്ത്രിയുടെ സംഘങ്ങൾ കേരളത്തിലുടനീളം പ്രവർത്തിക്കുന്നുണ്ടെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home