Deshabhimani

കേരള ഹൗസിലെ ‘ഫ്രീ ഫുഡ്’ നിർത്തി; വിവിഐപി ഡ്യൂട്ടിക്കാർക്കും ഇനി കാശുകൊടുത്താൽ ഭക്ഷണം

Kerala house food.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 25, 2026, 01:16 PM | 1 min read

ന്യൂഡൽഹി : ഡൽഹി കേരള ഹൗസിൽ വിവിഐപി ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും നൽകിയിരുന്ന സൗജന്യ ഭക്ഷണ സൗകര്യം നിർത്തലാക്കി. മുഖ്യമന്ത്രി, ഗവർണർ എന്നിവരടക്കമുള്ള വിവിഐപികളുടെ സന്ദർശന വേളയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ, ഡൽഹി പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ ഇനി മുതൽ ഭക്ഷണത്തിന് കൃത്യമായി ബിൽ അടയ്ക്കേണ്ടി വരും. റസിഡന്റ് കമ്മീഷണർ പൂനീത് കുമാറിന്റെ നിർദ്ദേശപ്രകാരം ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി.


നേരത്തെ കേരള ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാർ അധിക സുരക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കേരള ഹൗസിൽ എത്തുമ്പോൾ സിആർപിഎഫിന്റെയും ഡൽഹി പൊലീസിന്റെയും സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഡ്യൂട്ടിയിലുള്ളവർക്ക് വിവിഐപി ചുമതലയായതിനാൽ ഭക്ഷണ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നു തുടർന്നാണ് ഇത് നടപ്പാക്കിയത്.


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തും സുരക്ഷ ചുമതലയിലും മുഖ്യമന്ത്രിയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അടക്കം കേരള ഹൗസ് കാറ്ററിംഗ് വിഭാഗത്തിൽ നിന്ന് ഭക്ഷണം നൽകിയിരുന്നു. ഇതിന്‍റെ പണം റഡിഡന്‍റെ കമ്മീഷണറുടെ ഹോസ്പിറ്റാലിറ്റി ബില്ലിംഗ് നടപടിയിൽ ഉൾപ്പെടുത്തിയാണ് നൽകിയിരുന്നത്.


നിലവിലെ മുഖ്യമന്ത്രി വിഡി സതീശനും ഗവർണർ ഓം പ്രകാശ് മഥൂറിന്‍റെ ചുമതലയിലുള്ള ജീവനക്കാർക്കും ഈ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ നേരത്തെയുള്ള തുകയടക്കം നൽകാൻ ആർസിയുടെ ഹോസ്പിറ്റാലിറ്റി ബില്ലിംഗിൽ പണമില്ലെന്ന് കാട്ടിയാണ് പുതിയ നിർദ്ദേശമെന്നാണ് സൂചന.


മാത്രമല്ല ഈ സൗകര്യം നൽകുന്നതിന് പ്രത്യേക ഉത്തരവില്ലെന്നുമാണ് വിശദീകരണം. ഇനി മുതൽ ഈക്കാര്യത്തിൽ കാൻ്റീനിലെ സ്റ്റീവാർഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇത്തരത്തിലുള്ള ബില്ലുകൾ അതാത് അക്കൗണ്ടിൽ കൃത്യമായി രേഖപ്പെടുത്തി റവന്യൂ വരുമാനം ഉറപ്പുവരുത്തേണ്ടതാണെന്നാണ് കേരള ഹൗസ് പുറത്തിറക്കിയ പുതിയ ഉത്തരവിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home