Deshabhimani

കുടകിൽ തോന്ന്യവാസം നടത്തുന്നു: കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ച് മുൻ ബിജെപി എംപി

pratap simha bjp leader

പ്രതാപ് സിംഹ

വെബ് ഡെസ്ക്

Published on Nov 25, 2026, 12:47 PM | 1 min read

ബം​ഗളൂരു: കേരളത്തിനും മലയാളികൾക്കുമെതിരെ അധിക്ഷേപ പരാമർശവുമായി മുൻ ബിജെപി എംപി. കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണ് മലയാളികൾ ചെയ്യുന്നതെന്ന് ബിജെപി മൈസൂരു മുൻ എംപിയായ പ്രതാപ് സിംഹ പറഞ്ഞു. കുടകിൽ നടന്ന ഹോക്കി ചാപ്യംൻഷിപ്പ് ഉദ്ഘാടനം ചെയ്യവേയാണ് സിംഹയുടെ അധിക്ഷേപ പരാമർശം.


‘കർണാടകയിൽ മലയാളികളുടെ തോന്ന്യവാസമാണ് നടക്കുന്നത്. ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കയ്യേറി. കുടകിൽ അവരുടെ തോന്ന്യവാസം അരങ്ങേറുകയാണ്. കേരളത്തിൽ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ല. മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെത്തിയാൽ അത് കാണാനില്ല.’–പ്രതാപ് സിംഹ പറഞ്ഞു.


സംഭവത്തിൽ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home