Deshabhimani

വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, 18 കാരൻ ചികിത്സയിൽ

bihar
വെബ് ഡെസ്ക്

Published on Nov 25, 2026, 02:22 PM | 1 min read

ഭോജ്പൂര്‍:ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാക്കിയ ഗ്രാമത്തിലാണ് സംഭവം. രാഹുൽ കുമാർ, ദീപക് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ സോനു കുമാർ എന്ന 18 കാരൻ ചികിത്സയിൽ തുടരുന്നു.


രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. പത്മിനിയ ഗ്രാമത്തിൽ നിന്നെത്തിയ വിവാഹ സംഘം ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് പരസ്പരം സംസാരിച്ച് നിൽക്കുമ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. അക്രമികളിൽ ഗൗസ്ഗഞ്ച് സ്വദേശികളായ ധീമൻ യാദവ്, ആശിഷ് യാദവ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നു.


രാത്രി 11.30 ഓടെയാണ് സംഘം തോക്കുമായി വിവാഹ വേദിയിൽ കടന്നു കയറിയത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് എസ്ഡിപിഒ സുശീൽ കുമാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home