ടൊവീനോയുടെ 'തീവണ്ടി' വിഷുവിന്

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ടി പി ഫെലിനി സംവിധാനം ചെയ്യുന്ന 'തീവണ്ടി' വിഷുവിന് പ്രദർശനത്തിനെത്തും. പുതുമുഖം സംയുക്തമേനോനാണ് നായിക. ആക്ഷേപഹാസ്യ ചിത്രത്തിൽ പുകവലിക്ക് അടിമയായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്. സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.








0 comments