ബോൺസായ് 23ന്

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പുറത്താക്കപ്പെട്ട് ജീവിതം എത്തിപ്പിടിക്കാൻ വെമ്പിനിൽക്കുന്നവരുടെ സങ്കടങ്ങളുമായി ബോൺസായ് 23ന് തിയറ്ററുകളിൽ എത്തും. ബോൺസായ് മരംപോലെ സ്വപ്‌നങ്ങൾ വെട്ടിയൊതുക്കപ്പെടുന്ന മനുഷ്യരുടെ വിലാപങ്ങളാണ് സന്തോഷ് പെരിങ്ങേത്ത് എന്ന പുതുമുഖസംവിധായകൻ പറയുന്നത്.
കോട്ടി എന്ന ഹ്രസ്വചിത്രത്തിലൂടെ സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ സന്തോഷ് പെരിങ്ങേത്ത് കണ്ണൂർ ജില്ലയിലെ കോറോം സ്വദേശിയാണ്. മനോജ് കെ ജയൻ, ലെന, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, രാജേഷ് ശർമ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു. എസ്ആർ ഫിലിംസിന്റെ ബാനറിൽ കെ പി സുരേഷാണ് ചിത്രം നിർമ്മിച്ചത്.









0 comments