ജയറാം വീണ്ടും തമിഴില്‍

ആടുപുലിയാട്ടത്തിന് ശേഷം ജയറാം വീണ്ടും പ്രധാനവേഷത്തിലെത്തുന്ന തമിഴ്ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. വെങ്കട്ട്പ്രഭു കഥയും സംവിധാനവും നിര്‍വഹിക്കുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമ പാര്‍ട്ടിയിലാണ് ജയറാം പ്രധാനവേഷങ്ങളിലൊന്നില്‍ എത്തുന്നത്. തമിഴ് യുവതാരം ജയ്യും ജയറാമിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലെത്തും. നര്‍മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ സത്യരാജ്, രമ്യ കൃഷ്ണന്‍, നാസര്‍, മിര്‍ച്ചി ശിവ, കയാല്‍ ചന്ദ്രന്‍, രജിന കസാന്‍ഡ്ര, നിവേദ പേതുരാജ്, സഞ്ചിത ഷെട്ടി എന്നീ വമ്പന്‍ താരനിരയും അണിനിരക്കുന്നു. ടി ശിവയാണ് നിര്‍മാണം. പ്രേംജി സംഗീതസംവിധാനവും രാജേഷ് യാദവ് ഛായാഗ്രഹണവും കെ എല്‍ പ്രവീണ്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകനായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷത്തിലാണ് വെങ്കട്ട്പ്രഭു പാര്‍ട്ടിയുമായി എത്തുന്നത്.









0 comments