മണിരത്നം ചിത്രത്തിനൊരുങ്ങി റഹ്മാന്‍

മണിരത്നവും ഏ ആര്‍ റഹ്മാനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഗോവയില്‍ റഹ്മാന്‍ സംഗീതരചനയിലാണ്. വിജയ് സേതുപതി, അരവിന്ദ്സ്വാമി, ഫഹദ് ഫാസില്‍, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരെ അണിനിരത്തി മണിരത്നമൊരുക്കുന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം നല്‍കുന്നത്. മണിരത്നത്തിനൊപ്പം ഗോവയില്‍വച്ചുള്ള ചിത്രങ്ങള്‍ റഹ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. രാവണന് ശേഷം സന്തോഷ് ശിവന്‍ ക്യാമറ ചെയ്യുന്ന മണിരത്നം ചിത്രമാണിത്.








0 comments