എത്ര തവണ പറയാം 'ആന അലറലോടലറല്' എന്ന്? അതും ഫേസ്‌ബുക്ക് ലൈവില്; നിങ്ങളെ കാത്ത് വിനീത് ശ്രിനീവാസന്റെ കിടിലന് ഓഫര്

കൊച്ചി > വര്ഷം കുറേ ആയെങ്കിലും മലയാളി പരീക്ഷിക്കുന്ന വാക്പ്രയോഗമാണ് ആന അലറലോടലറല്. പല തവണ തെറ്റിച്ചും തിരുത്തിയും വിജയിച്ചും നമ്മള് ഈ വാക്യത്തെ ആസ്വദിക്കുന്നു.
ഇപ്പോള് 'ആന അലറലോടലറല്' എന്ന് പരമാവധി തവണ വ്യക്തമായി പറയുന്നവര്ക്കായി ഒരു മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്. ഫേസ്ബുക്ക് ലൈവില് വന്ന് 'ആന അലറലോടലറല്' എന്ന് ടാഗ് ചെയ്ത വീഡിയോകളാണ് പരിഗണിക്കുന്നത്. വിജയിക്ക് കിടിലന് സമ്മാനം നല്കുമെന്നും വിനീത് പ്രഖ്യാപിച്ചു.
വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന അലറലോടലറല്'. പോയ്ട്രീ ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടപുറം, നേവിസ് സേവ്യര് എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വ്യത്യസ്ഥവും എന്നാല് ഏറെ രസകരവുമായ മത്സരവുമായി വിനീത് രംഗത്തെത്തിയിരിക്കുന്നത്.
എന്തായാലും വിനീത് ശ്രീനിവാസന്റെ ഈ വ്യത്യസ്ഥമായ പ്രമോഷന് ഐഡിയ ഏറെ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. നിരവധിയാളുകള് പോസ്റ്റിനു താഴെ തന്നെ ലൈവ് പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.








0 comments