ad
Deshabhimani

'പൂമ്പാറ്റകളുടെ തീവണ്ടിയാത്ര'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2017, 09:11 PM | 0 min read

ഭ്രൂണഹത്യ വിഷയമായി ഒരുക്കിയ 'പാതി'ക്കുശേഷം 'പൂമ്പാറ്റകളുടെ തീവണ്ടിയാത്ര' എന്ന കുട്ടികളുടെ കഥയുമായി സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്. ബിജു കാര്‍ത്തികിന്റെ പൂമ്പാറ്റകളുടെ തീവണ്ടിയാത്ര  എന്ന കഥയാണ് ചലച്ചിത്രമാക്കുന്നത്. തിരക്കഥ എഴുതിയത് ദേശീയ അവാര്‍ഡ് ജേതാവ് ഷെറി ഗോവിന്ദും വിജേഷ് വിശ്വവും ബിജു കാര്‍ത്തികും ചേര്‍ന്നാണ്. അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം രണ്ടും നാലും വയസ്സുള്ള കുട്ടികളെ അറിയപ്പെടാത്ത ദേശത്തേക്ക് നാടുകടത്തുന്നു. കുട്ടികളുടെ യാത്രയും അതിജീവനവും അതിനിടയില്‍ നടക്കുന്ന ദാരുണ സംഭവങ്ങളുമാണ് പ്രമേയം. കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കണ്ടെത്തിയ ഇരിട്ടിയിലെ നാടോടിക്കുട്ടികളുടെ ജീവിതത്തിന് സമാനമായ കഥയാണ് ഇത്. ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home