Deshabhimani

ഒരുകോടിയുടെ മുക്കുപണ്ടം തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

Accused apprehended

അൽത്താഫ്

വെബ് ഡെസ്ക്

Published on Oct 17, 2026, 02:58 AM | 1 min read

കൊച്ചി


സ്വകാര്യ ധനസ്ഥാപനത്തിന്റെ പാലാരിവട്ടം ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫാണ് (29) ബംഗളൂരൂവിൽ പിടിയിലായത്.കഴിഞ്ഞ ജൂണിലാണ് 14 തവണയായി 116 മുക്കുപണ്ടവളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി പണംതട്ടിയത്. ആഭരണങ്ങൾ പണയപ്പെടുത്തിയ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു (31), വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി ആർ രാഹുൽ (39) എന്നിവരെ വീണ്ടും മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയപ്പോൾ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു.


വ്യാജ ആഭരണങ്ങൾ നിർമിച്ചുനൽകിയ കോതമംഗലം സ്വദേശി ഷിനോജ് (42), ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ചുമതലപ്പെടുത്തിയ ഇടുക്കി സ്വദേശികളായ അർഷാൽ ഇസ്മായിൽ (32), ലിബിൻ സേവ്യർ (34) എന്നിവരും പിടിയിലായി. അൽത്താഫ്‌, ലിബിൻ സേവ്യർ, അർഷാൽ എന്നിവർചേർന്നാണ്‌ ആഭരണങ്ങൾ നിർമിക്കാൻ ഷിനോജിനെ ഏൽപ്പിക്കുന്നത്. പണയപ്പെടുത്താൻ വിഷ്ണുവിനും രാഹുലിനും കൈമാറുന്നതും അൽത്താഫാണ്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് മുങ്ങിയ ഇയാൾ ബംഗളൂരുവിലെ മൊബൈൽഷോപ്പിൽ ജോലിയെടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐമാരായ ആർ ജഗീഷ്‌, പി പി പ്രദീഷ്, എഎസ്‌ഐ അബിൻ ഗംഗ, സിപിഒമാരായ അഖിൽ പത്മൻ, ബിബിൻമോൻ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home