Deshabhimani

കിഫ്ബിയിലൂടെ നാടറിഞ്ഞ വികസനം

വിസ്‌മയവികസനം റോഡുകൾ, പാലങ്ങൾ

KIIFB

വൈറ്റില മേൽപ്പാലം (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Oct 17, 2026, 03:26 AM | 2 min read

കൊച്ചി


കിഫ്ബിയിലൂടെ സുരക്ഷിത പാതകളും പാലങ്ങളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയ്ക്ക് സമ്മാനിച്ചത്. ഗതാഗതക്കുരുക്കിന് പരിഹാരമായി വൈറ്റില–-കുണ്ടന്നൂർ മേൽപ്പാലങ്ങൾ യാഥാര്‍ഥ്യമാക്കിയത്‌ പൂർണമായും കിഫ്ബി ധനസഹായത്തോടെയാണ്‌. 34 കോടി വൈറ്റില മേൽപ്പാലത്തിനും 82.74 കോടി കുണ്ടന്നൂർ മേൽപ്പാലത്തിനും ചെലവഴിച്ചു. കൊച്ചിയിലെ ആറ്‌ കനാലുകൾ പുനരുജ്ജീവിപ്പിച്ച്‌ ഗതാഗതയോഗ്യമാക്കാൻ കിഫ്‌ബിയിൽനിന്ന്‌ 3610 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകി. കിഫ്ബിയിൽനിന്ന് 164 കോടി ചെലവഴിച്ച്‌ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമിക്കുന്ന മുനന്പം–അഴീക്കോട് പാലം പൂർത്തീകരണഘട്ടത്തിലാണ്‌.


അങ്കമാലി–കൊച്ചി എയർപോർട്ട് ബൈപാസ് പദ്ധതിക്കായി ആദ്യഘട്ടത്തിൽ 275.5 കോടി രൂപയാണ്‌ അനുവദിച്ചത്‌. 30 കോടി ചെലവിട്ട കുമ്പളങ്ങി–കണ്ടക്കടവ് റോഡ് നിർമാണം, 20 കോടി അനുവദിച്ച വാത്തുരുത്തി റെയിൽവേ മേൽപ്പാലം, 42 കോടി അനുവദിച്ച കുമ്പളങ്ങി–അരൂർ കെൽട്രോൺ പാലം എന്നിവയും എടുത്തുപറയേണ്ടത്‌.


പിറവം മണ്ഡലത്തില്‍ വർഷങ്ങളായി പൂർത്തിയാകാതെ കിടന്ന മുളന്തുരുത്തി റെയിൽവേ മേൽപ്പാലം പദ്ധതി 24.98 കോടി ചെലവിൽ യാഥാർഥ്യമാക്കി. മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായി പിഒ ജങ്‌ഷൻമുതൽ വെള്ളൂർകുന്നംവരെ നാലുവരിപ്പാത പൂര്‍ത്തിയാക്കി. എംസി റോഡിന്റെ ഭാഗമായ റോഡ് കിഫ്ബിയിൽനിന്ന് 45 കോടി ചെലവിലാണ്‌ നവീകരിച്ചത്.


പൊതുജനാരോഗ്യരംഗം


കിഫ്‌ബി ഫണ്ടിലെ 384 കോടി ചെലവിലാണ്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ പൂർത്തിയായത്‌. 6,32,000 ചതുരശ്രയടിയിൽ ഒന്പതുനിലകളിലായി 368 കിടക്കകളും 10 ഓപ്പറേഷൻ തിയറ്ററുകളുമാണുള്ളത്‌. 76 കോടി ചെലവിലാണ് എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഏഴുനിലകളിലായി നിർമിച്ചത്.

​

പുതിയ വിദ്യാലയങ്ങൾ


കിഫ്ബിയിലെ 108 കോടി ചെലവിട്ട്‌ ജില്ലയിൽമാത്രം 40 ഹയർ സെക്കൻഡറി സ്‌കൂളുകൾക്കാണ്‌ മികച്ച കെട്ടിടം, ക്ലാസ്‌മുറി, ലൈബ്രറി, ലാബ്‌, ശുചിമുറികൾ എന്നിവ സജ്ജമാക്കിയത്‌. അഞ്ചുകോടി ചെലവിൽ 19 സ്‌കൂളുകൾക്കും മൂന്നുകോടി ചെലവിൽ നാല്‌ സ്കൂളുകൾക്കും ഒരുകോടി രൂപ ചെലവിൽ 21 സ്കൂളുകൾക്കും പുതുമുഖം നൽകി.


മറ്റുപ്രധാന കിഫ്‌ബി പദ്ധതികൾ


കോതമംഗലം താലൂക്കാശുപത്രി വികസനം–11.21 കോടി

കുന്നത്തുനാട്‌ മണ്ഡലത്തിൽ പെട്രോ കെമിക്കൽ പാർക്ക്‌– 977. 46 കോടി

പിറവം മണ്ഡലത്തിലെ മാമല–പിറവം റോഡിന്‌ 11. 81 കോടി

തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംസ്‌കൃത കോളേജിന്റെയും ഗവ. കോളേജിന്റെയും പുതിയമന്ദിരത്തിന്‌ യഥാക്രമം 5.77 കോടിയും 14.42 കോടിയും

വൈപ്പിനിൽ കുടിവെള്ളപദ്ധതികൾക്കുമാത്രം 12 കോടി

പെരുന്പാവൂരിൽ വിവിധ റോഡ്‌ നിർമാണത്തിനുമാത്രം 170 കോടി

മൂവാറ്റുപുഴ നഗരനവീകരണത്തിനുമാത്രം 34.18 കോടി

ആലുവയിൽ 5 കോടി ചെലവിൽ എസ്‌സി ഹോസ്‌റ്റൽ

തൃക്കാക്കര മണ്ഡലത്തിൽ രണ്ട്‌ സ്‌കൂളുകൾക്കായി 8 കോടി

അങ്കമാലിയിൽ ബൈപാസ്‌ പദ്ധതിക്ക്‌ 275 കോടി


കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍


കൊച്ചി


കേരളത്തിലെ അർബുദ ചികിത്സാരംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുകയാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കല്ലിടലിൽ ഒതുക്കിയ പദ്ധതിയാണ് കിഫ്‌ബിയിൽനിന്നുള്ള 449 കോടി ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയത്.


tetrapodചെല്ലാനം ടെട്രാപോഡ് കടൽഭിത്തിയും അതിനോടുചേർന്നുള്ള വാക്-വേയും (ഫയൽ ചിത്രം)


ചെല്ലാനത്തിന്‌ 
ടെട്രാപോഡിന്റെ സംരക്ഷണം


കൊച്ചി


തിരയൊന്ന്‌ ആഞ്ഞടിച്ചാൽ ചെല്ലാനത്തുകാരുടെ നെഞ്ചുലയുമായിരുന്നു. എന്നാൽ, ഇന്ന്‌ ആർത്തലച്ചെത്തുന്ന തിരമാലകളെ പേടിക്കാതെയാണ്‌ ചെല്ലാനം ഉറങ്ങുന്നത്‌. രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്ന ചെല്ലാനത്ത്, കിഫ്‌ബി അനുവദിച്ച 340 കോടി ചെലവഴിച്ച് 2023ലാണ്‌ ആദ്യഘട്ട ടെട്രാപോഡ്‌ കടൽഭിത്തി നിർമാണം പൂർത്തിയായത്‌.


പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണിത്‌. രണ്ടാംഘട്ടമായി ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പ്രദേശത്തെ പുത്തൻതോടുമുതൽ മാനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററില്‍ ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിനും എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നൽകി. 414 കോടിയുടെ പദ്ധതിയും കിഫ്‌ബി സഹായത്തോടെ പൂർത്തിയാക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home