നാലുലക്ഷത്തോളം രൂപ കവർന്നു
തോപ്പുംപടിയിൽ നാല് കടകളിൽ മോഷണം

മോഷണത്തിന്റെ സിസിടിവി ദൃശ്യം
മട്ടാഞ്ചേരി
തോപ്പുംപടിയില് നാല് കടകളില് മോഷണം. നാലുകടകളില്നിന്നായി നാലുലക്ഷത്തോളം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയത്. കടകളുടെ കൗണ്ടറുകളിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് സാധനങ്ങളുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. ആന്റണിയുടെ പലചരക്കുകടയിൽനിന്ന് രണ്ടേമുക്കാൽ ലക്ഷം രൂപയും അഷ്ലിന്റെ വലക്കടയിൽനിന്ന് ഒരുലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. പൊലീസ് സ്റ്റേഷനുനേരെ എതിർവശത്തുള്ള സ്നബിയുടെ പലചരക്കുകടയിൽനിന്ന് പണവും സമദിന്റെ മൊബൈൽകടയിൽനിന്ന് രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളും കവർന്നു.
കടകളുടെ പിൻവശത്തെ റൂഫിങ് ഷീറ്റുകൾ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തുറന്നുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പൊലിസ് സ്റ്റേഷന് മൂക്കിനുതാഴെയാണ് മോഷണം നടന്നതെന്നത് കച്ചവടക്കാര്ക്കിടയില് ആശങ്ക പരത്തിയിട്ടുണ്ട്.








0 comments