ജില്ലാ സ്കൂൾ കായികമേള തുടങ്ങി
പോൾവോള്ട്ടില് മാർ ബേസിലിന്റെ ആധിപത്യം

കൊച്ചി
റവന്യു ജില്ലാ സ്കൂൾ കായികമേള പോൾവോള്ട്ട് മത്സരങ്ങളോടെ തുടങ്ങി. കോതമംഗലത്തുനടന്ന ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ജൂനിയര്, സീനിയര് വിഭാഗം മത്സരങ്ങളില് ആദ്യ രണ്ട് സ്ഥാനങ്ങൾ മാർ ബേസിൽ സ്കൂളിലെ താരങ്ങൾ സ്വന്തമാക്കി. ജൂനിയർ ഗേൾസിൽ ജോവിയ ജോർജ്, എയ്ഞ്ചൽ ബിനോയ് എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസിലെ കൃഷ്ണപ്രിയ സിജുവാണ് മൂന്നാമത്.
ജുനിയർ ബോയ്സിൽ ബേസിൽ ബാബു, പി എസ് മിലൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. വാളകം മാർ സ്റ്റീഫൻസ് എച്ച്എസിലെ അഭിനവ് മനോജാണ് മൂന്നാമത്. സീനിയർ ബോയ്സിൽ ജോയൽ ജോസഫ്, ജെംസൺ ചെറിയാൻ എന്നിവർക്കാണ് ഒന്നും രണ്ടും സ്ഥാനം. കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലെ ചാക്കോ ആൻഡ്രൂസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയർ ഗേൾസിൽ സെഫാനിയ നിട്ടു, ബിയ മറിയം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസിലെ നന്മ ലാലു മുന്നാമതെത്തി. ശനി രാവിലെ ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. 100, 600, 800 മീറ്റര് മത്സരങ്ങളും ഷോട്പുട്ട്, ഡിസ്കസ്ത്രോ, ജാവലിന്ത്രോ, ലോങ്ജമ്പ്, ഹൈജമ്പ്, റിലേ മത്സരങ്ങളും നടക്കും. 14 ഉപജില്ലകളിൽനിന്ന് 3000 കായികതാരങ്ങൾ പങ്കെടുക്കും. 19ന് സമാപിക്കും.
സംഘാടനം പാളി
പോൾവോള്ട്ട് മത്സരങ്ങള് വെള്ളി പകല് മൂന്നിന് കോതമംഗലം മാര്ബേസില് ഹയര് സെക്കന്ഡറി സ്കൂളിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല് വിവിധ കാരണങ്ങളാല് മത്സരം ശനിയാഴ്ചയിലേക്ക് മാറ്റിവയ്ക്കുന്നതായി വ്യാഴം രാത്രിയോടെ സംഘാടകര് അറിയിച്ചു. പിന്നീട് മത്സരങ്ങള് വെള്ളി രാവിലെയോടെ തന്നെ നടത്തുകയായിരുന്നു. ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് പരീക്ഷ നടക്കുന്നതിനാല് ശനിയാഴ്ച നടക്കുന്ന ചില മത്സരങ്ങളിലും മാറ്റം വന്നേക്കാമെന്നാണ് സംഘാടകര് പറയുന്നത്. എന്നാല് ഏതൊക്കെ ഇനങ്ങളാകും മാറ്റിവയ്ക്കുകയെന്നോ എന്നു നടത്തുമെന്നോ വ്യക്തതയില്ല. ഴം' 90–ാം വാർഷികാഘോഷം നടത്തി








0 comments