Deshabhimani

"മാമ്പഴം' 90–ാം 
വാർഷികാഘോഷം നടത്തി

Annual Celebration

ഇന്നും പച്ചപ്പോടെ... കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം' കവിതയുടെ 90–ാം 
വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി കോർപറേഷൻ നഗരത്തിലെ 
സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കവിതാലാപനമത്സരത്തിനെത്തിയ 
കുട്ടികൾ ‘മാമ്പഴം’ കവിത ആലപിക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 03:03 AM | 1 min read

കൊച്ചി


കോര്‍പറേഷന്റെ നേതൃത്വത്തിൽ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം' കവിതയുടെ 90–ാം വാർഷികാഘോഷവും കവിതാലാപന മത്സരവും സംഘടിപ്പിച്ചു. മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വി ആർ സുധീർ അധ്യക്ഷനായി. എം ജി അരിസ്റ്റോട്ടിൽ, ഷാകൃത സുരേഷ് ബാബു, പി എം നസീമ, ജിസ്മി ജെറാൾഡ്, ആന്റണി പൈനുതറ തുടങ്ങിയവര്‍ സംസാരിച്ചു.


കവിതാലാപനമത്സരം ജൂനിയർ വിഭാഗത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ പ്രണവ് പ്രവീണും സീനിയർ വിഭാഗത്തില്‍ എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പി അഭിനവ് ശങ്കറും ഒന്നാംസ്ഥാനം നേടി. ജൂനിയർ വിഭാഗത്തില്‍ സാൻവി രഞ്ജിത് രണ്ടാംസ്ഥാനവും അദ്വൈത് അശ്വിൻ മൂന്നാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഗൗരി അവിനാഷ് കുന്നത്ത് രണ്ടാമതും വി പി ശ്രീലക്ഷ്മി മൂന്നാമതുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home