ദുല്‍ഖറിന്റെ 'സോളോ'

ബോളിവുഡില്‍ ശ്രദ്ധേയനായ മലയാളി സംവിധായകന് ബിജോയ് നമ്പ്യാര്‍ ആദ്യമായി ഒരുക്കുന്ന മലയാളസിനിമ 'സോളോ'യില്‍ ദുര്‍ഖര്‍ സല്മാന് നായകന്. വസീര്‍, ശെയ്ത്താന് എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട ബിജോയ്യുടെ ചിത്രത്തില്‍ ആന്‍ അഗസ്റ്റിനും ആര്‍ത്തി വെങ്കിടേഷും അടക്കം അഞ്ച് നായികമാര്‍. ശ്രുതിഹരിഹരന്, മറാത്തി നടിമാരായ സായ് താമഹാന്കര്, ആഷ ജയ്റാം എന്നിവരാണ് മറ്റ് നടിമാര്‍. തൈക്കുടം ബ്രിഡ്ജ് സംഗീത ബാന്‍ഡിലെ ഗോവിന്ദ് മേനോന്, സിദ്ധാര്‍ഥ് മേനോന് എന്നിവരും അഭിനയിക്കുന്നു. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.










0 comments